ഐ.എൻ.എക്സ് മീഡിയ കേസ് : പീറ്റർ മുഖർജിയെ സി ബി ഐ കസ്റ്റഡിയിൽ വിട്ടു

മുംബൈ: കാർത്തി ചിദംബരം പ്രതിയായ ഐ. എൻ. എക്സ് മീഡിയ സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ സ്റ്റാർ ഇന്ത്യ മേധാവി പീറ്റർ മുഖർജിയെ ചോദ്യം ചെയ്യലിന് ഡൽഹിയിൽ കൊണ്ടുപോകാൻ സി ബി ഐക്ക് അനുമതി. തിങ്കളാഴ്​ച സി.ബി.​െഎ പീറ്റർമുഖർജിയെ ഡൽഹിയിലേക്ക്​ കൊണ്ടു പോകുക.

ഷീന ബോറ കേസിൽ മുംബൈ ആർതർ റോഡ് ജയിലിൽ കഴിയുന്ന പീറ്റർ മുഖർജിയുടെ കസ്റ്റഡി തിങ്കളാഴ്ച മുതൽ ഏപ്രിൽ മൂന്നുവരെയാണ് കോടതി അനുവദിച്ചത്. സി ബി ഐയുടെ അപേക്ഷയിൽ ഷീന ബോറ കേസിൽ വിചാരണ കേൾക്കുന്ന പ്രത്യേക കോടതി ജഡ്‌ജി ജെ ജഗദാലെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.  

ഡൽഹി പാട്യാല സിബിഐ കോടതിയിൽ പീറ്റർ മുഖർജിയെ ഹാജരാക്കാൻ ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഐ. എൻ. എക്സ് മീഡിയ കമ്പനിയുടെ സ്ഥാപകരാണ് പീറ്റർ മുഖർജിയും ഭാര്യ ഇന്ദ്രാണി മുഖർജിയും. കമ്പനിക്ക് 350 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിക്കാൻ ഫോറിൻ ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ബോർഡിൻറെ  അനുമതി ലഭിക്കായി 2007 ൽ അന്നത്തെ കേന്ദ്ര ധനകാര്യ മന്ത്രി പി ചിദംബരത്തിന്റെ നിർദേശ പ്രകാരം അദ്ദേഹത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ കമ്പനികൾക്ക് കൈക്കൂലിയായി കോടികൾ നൽകിയെന്ന് ഇവർ മൊഴിനല്കിയിരുന്നു. 

ഇതി​​​െൻറ അടിസ്ഥാനത്തിലാണ് കാർത്തിയെ സി ബി ഐ അറസ്റ്റ് ചെയ്തത്.  നേരത്തെ കാർത്തിയെ മുംബയിൽ എത്തിച്ചു ഇന്ദ്രാണിക്കൊപ്പം മുഖാമുഖമിരുത്തി സി ബി ഐ ചോദ്യം ചെയ്തിരുന്നു. ഷീന ബോറ കേസിൽ ഇന്ദ്രാണി കസ്റ്റഡിയിൽ കഴിയുന്ന ബൈഖുല ജയിലിൽ വച്ചായിരുന്നു ചോദ്യംചെയ്യൽ.

Tags:    
News Summary - INX Media case: CBI to quiz Peter Mukerjea in Delhi-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.